Payangadi
HomeNews

മുട്ടം ഇമാം ഹസനുൽ ബസരി ഉറൂസ് മുബാറക് ജനുവരി 10 മുതൽ

8 Jan 20242 മിനിറ്റ് വായന
മുട്ടം ഇമാം ഹസനുൽ ബസരി ഉറൂസ് മുബാറക് ജനുവരി 10 മുതൽ

 


മുട്ടം (Payangadi Live): മുട്ടം ഇമാം ഹസനുൽ ബസരി ഉറൂസ് മുബാറക് ജനുവരി 10 മുതൽ നടക്കും. ഹിജ്റ വർഷം ഒന്നാം ശതകത്തിൽ ജീവിച്ച മഹാ പണ്ഡിതനും താബിഈ പ്രമുഖനുമായ ഇമാം ഹസനുൽ ബസരിയുടെ നാമധേയത്തിൽ രണ്ട് പതിറ്റാണ്ട് കാലമായി മുട്ടം ഗ്രാമത്തിൽ പ്രവർത്തിച്ച് വരുന്ന വിദ്യാഭ്യാസ ധർമ സ്ഥാപന സമുഛയമാണ് ഹസനുൽ ബസരി എജുക്കേഷൻ & ചാരിറ്റി കോംപ്ലക്സ്. ആണ്ടനുസ്മരണത്തിൻ്റെ ഭാഗമായി ഉറൂസ് മുബാറക്ക് ഈ മാസം 10, 11, 12, 13, 14 തിയ്യതികളിൽ വിവിധ പരിപാടികളോടെ മുട്ടം ഹസനുൽ ബസരിയിൽ നടക്കുകയാണ്. ഒമ്പത് പതിറ്റാണ്ട് കാലത്തെ ധന്യമായ ജീവിതം സമൂഹത്തിന് വേണ്ടി സമർപിച്ച് വൈജ്ഞാനികമായും ആത്മീയമായും ഉണർവുണ്ടാക്കി ജനങ്ങളെ നന്മയിലേക്ക് നയിച്ച മഹാനുഭാവന്റെ സ്മരണാർത്ഥം വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ ഒരുക്കിയത്.

 ആരോഗ്യ ബോധ വൽക്കരണം, മെഡിക്കൽ കേമ്പ്, രക്തദാന കേമ്പ്, ബുക്ക് റിവ്യൂ, പ്രഗൽഭ പ്രഭാഷകർ നയിക്കുന്ന മതപ്രസംഗങ്ങൾ, നൂർ ആ ഗയാ - ആത്മീയ ആസ്വാദന വേദി, ഖത് മുൽ ഖുർആൻ, അജ്മീർ നേർച്ച, പ്രമുഖ നേതാക്കൾ സംബന്ധിക്കുന്ന സമാപന സമ്മേളനം എന്നിവ ഉറൂസിൻ്റെ ഭാഗമായി നടക്കും. 9 ന് രാവിലെ 9.30 ന് ഹസനുൽ ബസരി ഷോപ്പിംഗ് കോംപ്ലക്സിൽ വെച്ച് നടക്കുന്ന രക്തദാന കേമ്പ് സയ്യിദ് ശാഫി ബാ അലവി തങ്ങളുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്യും. പഴയങ്ങാടി എസ്.ഐ സന്തോഷ് കുമാർ. ടി. ഡോ.നബീൽ പ്രസംഗിക്കും.

10, 11, 12 തിയ്യതികളിൽ രാത്രി 8 മണിക്ക് നടക്കുന്ന മതപ്രസംഗ വേദികൾക്ക് റഹ് മതുല്ലാഹ് സഖാഫി എളമരം, അനസ് അമാനി പുഷ്പഗിരി, ലുഖാനുൽ ഹക്കീം സഖാഫി പുല്ലാര എന്നിവർ നേതൃത്വം നൽകും 13 ന് രാത്രി 7 മണിക്ക് അജ്മീർ നേർച്ചയും 8 മണിക്ക് നൂർ ആ ഗയാ ആത്മീയ സദസും നടക്കും. സയ്യിദ് സുഹൈൽ അസ്സഖാഫ്, സയ്യിദ് ആറ്റകോയ തങ്ങൾ, സയ്യിദ് മുല്ലക്കോയ, അബ്ദുസമദ് അമാനി പട്ടുവം നേതൃത്വം നൽകും.

10 ന് രാവിലെ 10 മണിക്ക് ഗ്രാൻറ് അലുംനി സംഗമത്തിൽ പ്രശസ്ത മോട്ടിവേറ്റർ നിസാർ പട്ടുവം സംബന്നിക്കും. രാത്രി 7 'മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, സയ്യിദ് ശാഫി ബാ അലവി, സയ്യിദ് ജലാലുദ്ദീൻ ബുഖാരി വളപട്ടണം, സയ്യിദ് സഅദുദ്ദീൻ തങ്ങൾ വളപട്ടണം, സയ്യിദ് ഹൈദ്രോസ് തങ്ങൾ മാട്ടൂൽ, സയ്യിദ് ജുനൈദ് അൽ ബുഖാരി കെ.പി.അബുബക്കർ മുസ്ല്യാർ പട്ടുവം, ഡോ.അബ്ദുൽ ഹക്കീം അസ്ഹരി, സുലൈമാൻ സഖാഫി മാളിയേക്കൽ അബ്ദുറഹ് മാൻ മുസ്ല്യാർ പരിയാരം, അബ്ദുൽ ഹക്കീം സഅദി, അബ്ദുറഷീദ് ദാരിമി, ശാഫി ലത്വീഫി, അബ്ദുറഷീദ് സഖാഫി മെരുവമ്പായി, മുനവ്വിർ അമാനി പുറത്തീൽ എന്നിവർ പങ്കെടുക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക