Payangadi
അതിക്രമങ്ങളെ അതിജീവിക്കാൻ ഏഴോം ഫെസ്റ്റിൽ വനിതാനിയമ ബോധവൽക്കരണ ക്ലിനിക്കുമായി ശാസ്ത്ര
23 Dec 20231 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): സ്ത്രീകളായാൽ ആജീവനാന്തം അതിക്രമങ്ങൾ അനുഭവിക്കേണ്ടവരാണെന്ന ധാരണ തിരുത്തി അവരെ സഹായിക്കാൻ നിയമ പാഠങ്ങളും സൗജന്യ നിയമ സഹായങ്ങളും കൗൺസലിങ്ങുമൊരുക്കി ഏഴോം ഫെസ്റ്റിൽ ശാസ്ത്ര സർവീസ് പ്രൊവൈഡിംഗ് സെൻറർ ആരംഭിച്ച ലീഗൽ ക്ലിനിക്ക് ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദനും വൈസ് പ്രസിഡണ്ട് എൻ കെ ഗീതയും ക്ഷേമകാര്യ ചെയർപേഴ്സൻ പി.സുലോചനയും മറ്റ് മെമ്പർമാരും ശാസ്ത്ര പ്രവർത്തകരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
നിയമങ്ങളുടെ ഉറവിടം നിയമങ്ങളുടെ നിയമമായ ഭരണഘടനയാണെന്നും അതിക്രമങ്ങളിൽ പൊറുതിമുട്ടുന്നവർ ഭയപ്പെടേണ്ടതില്ല അവരെക്ഷിക്കാൻ ഭരണഘടനാനുസൃ തമായും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും നിരവധി രക്ഷാമാർഗങ്ങൾ ഉണ്ടെന്നും ക്ലിനിക്ക് ബോധ്യപ്പെടുത്തുന്നു.വനിതാ ശിശു വികസന വകുപ്പും വനിതാ കമ്മീഷനും ലീഗൽ സർവീസസ് അതോറിറ്റിയും ചെയ്യുന്ന പ്രവർത്തനങ്ങളും ക്ലിനിക്കിൽ നിന്നും മനസിലാക്കാവുന്നതാണ്.
സംസ്ഥാന വനിതാ ശിശു വികസനവകുപ്പിന്ന് കീഴിൽ വനിതകൾക്ക് സൗജന്യ നിയമ പാഠങ്ങളും ,ഗാർഹിക അതിക്രമങ്ങൾ നേരിടുന്നവർക്ക് സൗജന്യ നിയമസഹായവും, കൗൺസലിംഗും താമസ സൗകര്യവും ഒരുക്കുന്ന ജില്ലയിലെ സാമൂഹ്യ സന്നദ്ധ സംഘമാണ് ശാസ്ത്ര.
പരിപാടിയിൽ ശാസത്ര ചെയർമാൻ പി..വി.അബ്ദുൾ റഹ്മാൻ ,ഡയരക്ടർ വി.ആർ വി. ഏഴോം, സിക്രട്ടരി ബി.ദാമോദരൻ അഡ്വ.സി.വി. കുഞ്ഞിരാമൻ ,പ്രൊഫ.എ.ജമാലുദ്ദീൻ, സ്മിത പി.ആർ, രമേശൻ കെ.വി, പി.പി. കുഞ്ഞിരാമൻ സുജiഎൻ ,രേവതി.വി, റഹ്നാസ് പി.വി, രമണി ടി.വി.വിനോദിനി എം.ടി തുടങ്ങിയവർ പങ്കെടുത്തു. അഡ്വ.പ്രസന്നാ മണികണ്ഠനാണ് ശാസ്ത്രയുടെ ലീഗൽ കൗൺസലർ ,റഹ് നാസ് പി.വി, ഷി ജിലബർണാഡ് എന്നിവർ ഫേമിലി കൗൺസലർമാരും.





