Payangadi
HomeNews

വനിതകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ശാസ്ത്ര

11 Dec 20231 മിനിറ്റ് വായന
വനിതകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണവുമായി ശാസ്ത്ര

സാങ്കേതികമായ വിവരവും വിദ്യാഭ്യാസവും
വനിതാ സംരക്ഷണത്തിന്നായി ചൊട്ട മുതൽ ചുടല വരെ നിരവധി നിയമങ്ങളും ഉണ്ടായിട്ടും
സ്ത്രീകളോടും കുട്ടികളോടും നീതി കാണിക്കാൻ കഴിയാത്തവരായി നമ്മുടെ സമൂഹം മാറുന്നതിനെതിരെ ബോധവൽക്കരണ പരിപാടിയുമായി ശാസ്ത്ര ഷെൽട്ടർ ഹോമും , സർവീസ് പ്രൊവൈഡിംഗ് സെൻററും ചേർന്ന് വിവിധ പ്രദേശങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം ,ലീഗൽ കൗൺസലർ ,അഡ്വ .പ്രസന്നാമണികണ്ഠൻ ,ഷെൽട്ടർ ഹോം സുപ്രണ്ട് സുജ .എൻ, കൗൺസലർ രേവതി. വി 'ഫാമിലി കൗൺസലർ രഹ്നാസ് പി.വി ,ശാസ്ത്ര ട്രഷറർ ഗംഗൻ കാനായി തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വനിതാശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരായ എല്ലാ വിധ അതിക്രമങ്ങളും അവസാനിപ്പിക്കാനുള്ള ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് ബോധവൽക്കരണപരിപാടികൾ സംഘടിപ്പിച്ചത്.


ഏഴോം ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ കെ.പി.അനിൽകുമാർ, മാടായി പഞ്ചായത്തിൽ വാർഡ് മെമ്പർ ടി . പുഷ്പ, കുഞ്ഞിമംഗലം പഞ്ചായത്തിൽ മല്ലിയോട്ട് നടന്ന പരിപാടി പഞ്ചായത്ത് മെമ്പർ കെ.സന്ദീപ് എന്നിവരാണ് ഉദ്ഘാടനം ചെയ്തത്.

പയ്യന്നൂർ നഗരസഭയിൽ തായിനേരി യുവജന സാംസ്കാരിക സമിതി ഹാളിലായിരുന്നു പരിപാടി നടന്നത്.
അടുത്തില ഷെൽട്ടർ ഹോമിൽ നടന്ന പരിപാടി സമഗ്ര ശിശു വികസന പദ്ധതി സൂപ്പർവൈസർ വി.വി.ഉദയകുമാരി ഉദ്ഘാടനം ചെയ്തു. ഭ്രൂണ പരിശോധന നിയന്ത്രണ നിയമം, ശൈശവ വിവാഹ നിരോധന നിയമം ,രക്ഷാകർത്തൃ നിയമം ,വിവാഹ നിയമങ്ങൾ ,സ്ത്രീധന നിരോധന നിയമം ,ഗാർഹികാതിക്രമ നിരോധന നിയമം ,മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം ,വനിതാ സംരക്ഷണ സംവിധാനങ്ങൾ ,സൗജന്യ നിയമ സഹായ പദ്ധതികൾ, വനിതാ ശിശു വികസന വകുപ്പിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെട്ടു.

പരിപാടിയോടനുബന്ധിച്ചു നടന്ന പ്രശ്നോത്തരി മൽസരത്തിൽ കവിത.കെ.വി ,ജാസ്മിൻ വി.വി ,മിഥുലരവീന്ദ്രൻ തുടങ്ങിയവർ സമ്മാനങ്ങൾ നേടി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക