Payangadi
സൗജന്യ പി എസ് സി രജിസ്ട്രേഷൻ ക്യാമ്പ്..
29 Dec 20231 മിനിറ്റ് വായന
മുട്ടം ( Payangadi Live) : കേരള പി എസ് സി ക്ലർക്ക് തസ്‌തികയിലേക്കും, മറ്റു വിവിധ തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ക്ലാർക്ക് തസ്‌തികയിലേക്ക് അപേക്ഷിക്കാൻ ജനുവരി 3 ആണ് അവസാന തീയതി. എസ്. എസ്. എൽ സി ആണ് കുറഞ്ഞ യോഗ്യത. പ്യൂൺ തസ്‌തികയിലേക്ക് ഏഴാം തരം ആണ് യോഗ്യത. ഏതു തസ്‌തികയിലേക്കും അപേക്ഷിക്കാൻ പി. എസ്. സി. വൺ ടൈം രജിസ്ട്രേഷൻ ചെയ്‌തിരിക്കണം.
അതിനായി കെയർ മുട്ടം സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുകയാണ്. ഡിസംബർ 31 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മുട്ടം റഹ്മാനിയ മദ്രസയിൽ വച്ച് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടക്കുന്നു. താല്പര്യമുള്ളവർക്ക് പങ്കെടുക്കാം.





