Payangadi
കടന്നപ്പള്ളി ഹയർ സെക്കണ്ടറി സ്കൂളിലെ NSS ന്റെ നേതൃത്വത്തിൽ ഗ്രീൻ ക്യാൻവാസ് ഒരുക്കി.
29 Dec 20231 മിനിറ്റ് വായന
പഴയങ്ങാടി : എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി കടന്നപ്പള്ളി ഹയർ സെക്കണ്ടറി സ്കൂൾ മാടായി ബോയ്സ് സ്കൂളിൽ 'ഗ്രീൻ കാൻവാസ്- വൃത്തി നമ്മുടെ ശക്തി ' പരിപാടി ഒരുക്കി. പ്രശസ്ത ചിത്രകലാകാരൻ രോഷ്നി വിനോദ് ഉദ്ഘാടനം ചെയ്തു. ശുചിത്വ പ്രതിജ്ഞയും മാലിന്യമുക്തത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയും ചെയ്തു . തുടർന്ന് കുട്ടികളെല്ലാവരും ആശയങ്ങൾ, ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി.





