Payangadi
വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് കൊടിയേറി
28 Dec 20231 മിനിറ്റ് വായന
പഴയങ്ങാടി : മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് തുടക്കമായി. ജനുവരി ഒന്നുവരെ നടക്കും. ബുധനാഴ്ച വൈകീട്ട് ക്ഷേത്രം തന്ത്രി കാട്ടുമാടം ദാമോദരൻ നമ്പൂതിരി കൊടിയേറ്റി. തിരുവാതിര, നൃത്തനൃത്യങ്ങൾ ഉണ്ടായി. 28-ന് രാവിലെ പറവെപ്പ്, വൈകീട്ട് ഓട്ടൻതുള്ളൽ, തിടമ്പ് നൃത്തം, നാട്ടറിവ് പാട്ടുകൾ. 29-ന് രാവിലെ പറവെപ്പ്, വൈകീട്ട് കളരിപ്പയറ്റ്, തിടമ്പ് നൃത്തം, ഭക്തിതിഗാനസുധ എന്നിവ ഉണ്ടാകും.
30-ന് രാവിലെ നാഗപൂജ, വൈകീട്ട് തിടമ്പുനൃത്തം, മിമിക്‌സ് പരേഡ്. 31-ന് രാവിലെ ഉത്സവബലി, വൈകീട്ട് അക്ഷരശ്ലോക സദസ്സ്, നാടൻപാട്ട്, പ്രതിഭാസംഗമം എന്നിവ ഉണ്ടാകും. ജനുവരി ഒന്നിന് രാവിലെ എട്ടിന് ആറാട്ടെഴുന്നെള്ളത്ത്. ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം.





