Payangadi
HomeNews

പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

10 Dec 20231 മിനിറ്റ് വായന
പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു


പട്ടുവം ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലാമേള പട്ടുവം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ, പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി രാജൻ,
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻന്മാരായ എം. സുനിത, പി. കുഞ്ഞികൃഷ്ണൻ, തളിപ്പറമ്പ്
ഐ സി ഡി എസ് സൂപ്പർവൈസർ കെ. പങ്കജാക്ഷി, പഞ്ചായത്ത് മെമ്പർമാരായ കെ. നാസർ, വി.ആർ ജോത്സ്ന,
പി.പി സുകുമാരി തുടങ്ങിയവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക