Payangadi
HomeNews

കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂൾ NSS സപ്തദിന ക്യാമ്പിന് " സമന്വയം" തുടക്കമായി.

27 Dec 20231 മിനിറ്റ് വായന
കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂൾ NSS സപ്തദിന ക്യാമ്പിന് " സമന്വയം" തുടക്കമായി.


അതിയടം :- കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂൾ NSS സപ്തദിന ക്യാമ്പ് " സമന്വയം, ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിൽ  തുടക്കം കുറിച്ചു. ക്യാമ്പിൻ്റെ ഔപചാരികമായ ഉദ്ഘാടനം  വി.പി.ഷാജീർ (കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) നിർവ്വഹിച്ചു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മനുഷ്യനായി മാറാൻ സമന്വയം ക്യാമ്പ് ഉപകരിക്കട്ടെ എന്ന് അദ്ദേഹം സംസാരിക്കുകയുണ്ടായി. ചടങ്ങിന് സ്കൂൾ പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ മാഷ് സ്വാഗതവും വാർഡ് മെമ്പർ ടി.പി. സരിത അധ്യക്ഷ സ്ഥാനവും വഹിച്ചു. പ്രോഗ്രാം ഓഫീർ ബിന്ദു ടീച്ചർ ,പദ്ധി വിശദീകരണം നടത്തി,കെ. ശോഭ. ( ബ്ലോക്ക് മെമ്പർ), പി.കെ.വിശ്വനാഥൻ മാസ്റ്റർ ( വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ഏഴോം പഞ്ചായത്ത്), രേഷ്മ പരാഗൻ (ബ്ലോക്ക് മെമ്പർ, കല്യാശ്ശേരി), എം.കെ.രമേശൻ മാസ്റ്റർ (സ്റ്റേയിറ്റ് ലൈബ്രറി കൗൺസിൽ) പി.പി.രതീശൻ (ഡയറക്ടർ, ചെറുതാഴം ബേങ്ക്), ഗംഗാധരൻ മാഷ് (പി.ടി.എ.പ്രസിഡണ്ട്) ശൈലജ ടീച്ചർ, ബൈജു.വി.എ, ടി. സ്മിത (പ്രസിഡണ്ട്,മദർ പി.ടി.എ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. NSS യൂണിറ്റ് ലീഡർ നിരജ്ഞനനന്ദി രേഖപ്പെടുത്തി.
 
, വിനോദ് മാഷ്, പ്രേമചന്ദ്രൻ മാഷ്, സന്തോഷ് മാഷ്, സുധ ടി.പി ടീച്ചർ, തുളസി ടീച്ചർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.  സാംസ്ക്കാരിക പരിപാടികളുടെ ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥി അമൃതനന്ദ ഉദ്ഘാടനം ചെയ്തു.ക്യാമ്പ് 2024 ജനുവരി 1 അവസാനിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക