ജി എച്ച് എസ് എസ് കടന്നപ്പള്ളി NSS ന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് 'സമന്വയം 2023' ന് തുടക്കമായി.

പഴയങ്ങാടി: ജി എച്ച് എസ് എസ് കടന്നപ്പള്ളി നാഷണൽ സർവ്വീസ് സ്കീം ന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് "സമന്വയം 2023" ന് ജി ബി എച്ച് എസ് എസ് മാടായിയിൽ തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ റഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് തലത്തിൽ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായിരുന്ന കൃഷ്ണമേനോൻ കോളേജിലെ ഇക്കണോമിക്സ് അധ്യാപകൻ ശ്രീ പ്രസാദ് .എസ്.ബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ സന്തോഷ് കുമാർ കെ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ശ്രീമതി ബിന്ദിയ എൻ പി ക്യാമ്പ് വിശദീകരണം നടത്തി. പി ടി എ പ്രസിഡന്റ്മാരായ ശ്രീ മനോജ് കൈപ്രത്ത്, ശ്രീ കെ പി മനോജ്, ഹെഡ്മിസ്ട്രസ് ശ്രീമതി ലീന പി, ശ്രീമതി ഹൈമ എം, മാടായി ബോയ്സ് ഹയർ സെക്കൻറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷീജ പി , വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ സജിത്ത്കുമാർ യു തുടങ്ങിയവർ ക്യാമ്പിന് ആശംസകളർപ്പിച്ചു. ജി എച്ച് എസ് എസ് കടന്നപ്പള്ളി സീനിയർ അസിസ്റ്റന്റ് ശ്രീ ടി വി വിനോദ് ചടങ്ങിന് നന്ദി അറിയിച്ചു.





