കൊട്ടില എൻ.എസ്.എസ് യൂനിറ്റിൻ്റെ 'സമന്വയം 2023' സപ്തദിന ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.

അതിയടം : കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സമന്വയം സപ്തദിന ക്യാമ്പിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം അതിയടം ഗവ. പ്രീമെട്രിക്ക് ബോയ്സ് ഹോസ്റ്റലിൽ വെച്ച് നടന്നു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ശോഭ കെ.എം. ഉദ്ഘാടനം ചെയ്തു. രേഷ്മ പരാഗൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), പി.കെ.വിശ്വനാഥൻ മാസ്റ്റർ ( ഏഴോം ഗ്രാമ പഞ്ചായത്ത് ആരോഗ്യ _ വിദ്യാഭ്യാസസ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ, എം.കെ രമേഷ് കുമാർ (സംസ്ഥാന ലൈബ്രറി കൗൺസിൽ) എന്നിവർ സംസാരിച്ചു. എച്ച്. ബി ഉണ്ണികൃഷ്ണൻ (പ്രിൻസിപ്പൽ ) സ്വാഗതം വും.വാർഡ് മെമ്പർ ടി.പി. സരിത അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സി.ടി. ബിന്ദു പദ്ധതി വിശദീകരണം നടത്തി.സ്കൂൾ പി.ടി.എ.പ്രസിഡണ്ട്, ഗംഗാധരൻ നടുവിലത്ത് ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സിസംമ്പർ 26 മുതൽ ജനുവരി ഒന്ന് വരെ യാ ണ് ക്യാമ്പ് 50 കുട്ടികൾ പങ്കെടുക്കും, സംഘാടക സമിതി മുഖ്യ രക്ഷാകാരി 'എം.ശ്രീധരൻ (പ്രസിഡണ്ട് - ചെറുതാഴം ഗ്രാമ പഞ്ചായത്ത്), മറ്റ് രക്ഷാധികാരികൾ.പി.വി.ബാലകൃഷ്ണൻ,ഗംഗാധരൻ നടുവിലത്ത്, എം കെ രമേഷ് കുമാർ, പി.കെ വിശ്വനാഥൻ, പ്രീത എം', ചെയർമാൻ. സരിത ടി.പി.(വാർഡ് മെമ്പർ) വൈസ്.ചെയർമാൻ.പത്മജ ഭാസ്ക്കരൻ,ജനറൽ കൺവീനർ .എച്ച്. ബി ഉണ്ണികൃഷ്ണൻ ( പ്രിൻസിപ്പൽ ഇൻചാർജ് ) കൂടാതെ 51 അംഗങ്ങൾ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിക്കുകയും, വിവിധ സബ് കമ്മറ്റികളും രുപികരിച്ചു. ക്യാമ്പ് നല്ല ഒരു അനുഭവമാക്കി തീർക്കുന്നതിന് വേണ്ടി അതിയടം ഗ്രാമം തയ്യാറെടുപ്പു തുടങ്ങി.





