Payangadi
HomeNews

' കുഞ്ഞെഴുത്ത്' പ്രകാശനം ചെയ്തു.

26 Dec 20231 മിനിറ്റ് വായന
' കുഞ്ഞെഴുത്ത്' പ്രകാശനം ചെയ്തു.

പാലക്കോട് (Payangadi Live): ജി.എം.എൽ.പി.സ്കൂളിൽ ഒന്നാം തരത്തിലേയും രണ്ടാം തരത്തിലേയും കുട്ടികളുടെ തിരഞ്ഞെടുക്കപ്പെട്ട സംയുക്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം 'കുഞ്ഞെഴുത്ത്' വാർഡ് മെമ്പർ കെ.സി. അബ്ദുൽ ഖാദർ പ്രകാശനം ചെയ്തു. എ. ഹന്നത്ത് ടീച്ചർ ഏറ്റുവാങ്ങി. പ്രധാനാധ്യാപകൻ എം.പ്രതീപ് കുമാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ടി.പി. മുസ്തഫ ഹാജി, ബി.പി. ബീന ടീച്ചർ, ഒ.പി.സി. റജുല ടീച്ചർ, എം. സീമ ടീച്ചർ, ഒ. ഷബ്ന എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.സി. ഫാറൂഖ് മാസ്റ്റർ സ്വാഗതവും പി. നജ്മുടീച്ചർ നന്ദിയും പറഞ്ഞു.

' കുഞ്ഞെഴുത്ത്' ഡൗൺലോഡ് ചെയ്ത് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക