Payangadi
അന്തരിച്ച പ്രിയ കൂട്ടുകാരന്റെ ഓർമയ്‌ക്കായി വിദ്യാർഥികൾക്ക് സഹായം
26 Dec 20231 മിനിറ്റ് വായന
നൊസ്‌റ്റു 2005 കൂട്ടായ്‌മയ്‌ക്ക് രൂപം നൽകുന്നതിൽ മുഖ്യപങ്കുവഹിച്ചതും പൂർവ വിദ്യാർഥി സംഗമത്തിന്റെ മുഖ്യസംഘാടകനും സുധീഷായിരുന്നു.
കീച്ചേരി കോലത്തുവയൽ സ്വദേശിയും കരസേനയിൽ ലാൻസ് ഹവീൽദാറുമായിരുന്ന സുധീഷ് അസുഖത്തെ തുടർന്നാണ് കഴിഞ്ഞ വർഷം അന്തരിച്ചത്.
മാതൃകാ അന്ധവിദ്യാലയം പ്രിൻസിപ്പൽ സി.വി നാരായണൻ ധനസഹായം ഏറ്റുവാങ്ങി. പി. പ്രജീഷ്, ടി.വി ശ്രുതി, ബിജീഷ് കുമാർ, എം.വി റക്കീബ, പി.കെ അനുപമ സംസാരിച്ചു. കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഭക്ഷണവും നൽകി.





