Kannur
HomeNews

വാരിക്കര തറവാട് കളിയാട്ടം ഇന്ന് തുടങ്ങും...

14 Nov 20231 മിനിറ്റ് വായന
വാരിക്കര തറവാട് കളിയാട്ടം ഇന്ന് തുടങ്ങും...
 
കുഞ്ഞിമംഗലം (Payangadi Live) : വാരിക്കര തറവാട് ദേവസ്ഥാനത്തെ കളിയാട്ടം ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് ആറു മുതൽ വിവിധ തെയ്യങ്ങളുടെ തോറ്റങ്ങൾ, രാത്രി ഭൂതം തെയ്യത്തിന്റെ പുറപ്പാട്. 

ബുധനാഴ്ച പുലർച്ചെ 5.30-ന് കക്കറഭഗവതിയുടെ പുറപ്പാട് തുടർന്ന് നടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, തൊണ്ടച്ചൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചക്ക് രണ്ടിന് തായ്‌പരദേവതയുടെ വലിയ മുടി നിവരും. വൈകീട്ട് അഞ്ചിന് കളിയാട്ടം സമാപിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക