Kannur
HomeNews

നവകേരള സദസ്:സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

23 Oct 20231 മിനിറ്റ് വായന
നവകേരള സദസ്:സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു


പയ്യന്നൂർ:(www.payangadilive.in)
മണ്ഡലംതല നവകേരള സദസ് നവംബർ 20ന് പയ്യന്നൂർ പൊലീസ് മൈതാനിയിൽ നടക്കും. തെക്കെ ബസാറിൽ ഒരുക്കിയ സംഘാടക സമിതി ഓഫീസ് ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നഗരസഭ ചെയർമാൻ കെ വി ലളിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി വി വത്സല, ജില്ല പഞ്ചായത്തംഗങ്ങളായ എം രാഘവൻ, ടി. തമ്പാൻ മാസ്റ്റർ,
വി നാരായണൻ, പി ശശിധരൻ, അഡ്വ. പി സന്തോഷ്, വി ബാലൻ, കെ വി ബാബു, ഗിന്നസ് പ്രിജേഷ് കണ്ണൻ, വി പി സന്തോഷ്, എന്നിവർ സംസാരിച്ചു. നവകേരള സദസിന് മുന്നോടിയായി നവമ്പർ ഒന്നിന് വാർഡ്തല ഘോഷയാത്രകൾ നടക്കും. വീട്ടുമുറ്റ സദസുകളും സംഘടിപ്പിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക