Payangadi
HomeNews

ഏഴോം സമ്പൂർണ പത്താംതരം തുല്യത: ആദ്യ ബാച്ചിൽ നൂറുമേനി..

14 Dec 20231 മിനിറ്റ് വായന
ഏഴോം സമ്പൂർണ പത്താംതരം തുല്യത: ആദ്യ ബാച്ചിൽ നൂറുമേനി..

പഴയങ്ങാടി (Payangadi Live) : അമ്പത് വയസിൽ താഴെയുള്ള മുഴുവൻ പേരേയും പത്താംതരം വിദ്യാഭ്യാസം നേടിയവരാക്കാൻ തുടക്കമിട്ട ഏഴോം 
സമ്പൂർണ പത്താംതരം തുല്യതാപദ്ധതിയുടെ ആദ്യ ബാച്ചിൽ പഞ്ചായത്ത് മെമ്പർ ഇ. ശാന്ത ജനാർദ്ദനൻ അടക്കം പരീക്ഷയെഴുതിയ മുഴുവൻ പേരും മികച്ച മാർക്ക് നേടി നൂറ് ശതമാനംവിജയം കരസ്ഥമാക്കി.

ഹിന്ദി, സാമൂഹ്യ ശാസ്ത്രം ,ജീവ ശാസ്ത്രം എന്നീവിഷയങ്ങളിൽ എ.-പ്ലസും രസതന്ത്രം ,ഭൗതീക ശാസ്ത്രം ,ഐ.ടി വിഷയങ്ങളിൽ എ ഗ്രേഡും നേടിയ ശാന്തയടക്കം പരീക്ഷയെഴുതിയ 22 പേർക്കും തുടർന്ന് ഹയർ സെക്കണ്ടറിക്ക് ചേർന്ന് ഉയർന്ന് പഠിക്കാനാണ് ആഗ്രഹം. ജില്ലയിൽ നൂറ് ശതമാനം വിജയം നേടിയ ഏഴ്പഠന കേന്ദ്രങ്ങളിൽ ഒന്നാണ് ഏഴോം.പാനൂർ, കൂത്തുപറമ്പ് ,ഇരിട്ടി ,ഇരിക്കൂർ ' പേരാവൂർ, കേളകം
എന്നിവയാണ് ഇതര കേന്ദ്രങ്ങൾ.

 സിത്താര .എ ,എം.കെ.രവീന്ദ്രൻ ,നിഷ .കെ .കെ ,റെനിഷ
സി.വി ,അമൃത .എം സൈനു.എൻ ,ഗോപിനാഥൻ.വി, രോഹിണി .വി.നമ്പൂതിരി എന്നീ അദ്ധ്യാപകരാണ് ഏഴോത്ത്ക്ലാസുകൾ നയിച്ചത്. ഗീത. അനിൽ കുമാർ , രഞ്ജിനി.കെ.കെ എന്നിവർ കേന്ദ്രം കോഡിനേറ്റർമാരായി. 

വിജയിച്ച മുഴുവൻ പഠിതാക്കളേയും അവരെ വിജയിക്കാൻ സഹായിച്ച അദ്ധ്യാപകരേയും പ്രവർത്തകരേയും ആദരിക്കാനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത്.
പദ്ധതിയുടെ രണ്ടാം ബാച്ച് ജില്ലയിൽ തുടക്കം കുറിച്ച പത്താമുദയം പരിപാടിയുമായി ബന്ധപ്പെടുത്തി ഉടൻ ആരംഭിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക