Payangadi
HomeNews

നാവിക അക്കാഡമിയില്‍ അതിക്രമിച്ച്‌ കയറിയ കാഷ്മീര്‍ സ്വദേശിയെ എൻ.ഐ.എ ചോദ്യം ചെയ്തു.

31 Dec 20231 മിനിറ്റ് വായന
നാവിക അക്കാഡമിയില്‍ അതിക്രമിച്ച്‌ കയറിയ കാഷ്മീര്‍ സ്വദേശിയെ എൻ.ഐ.എ ചോദ്യം ചെയ്തു.


ഏഴിമല:  നാവിക അക്കാഡമിയില്‍ അതിക്രമിച്ച്‌ കയറിയ കാഷ്മീര്‍ സ്വദേശിയെ എൻ.ഐ.എ ചോദ്യം ചെയ്തുഐ.എ.യും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്.) ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്നുമെത്തിയ എൻ.ഐ.എ , ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച്‌ മണിക്കൂറുകളോളം ചോദ്യം ചെയ്തത്.

സംസ്ഥാന എ.ടി.എസ്. ഉദ്യോഗസ്ഥരും ഈയാളെ ചോദ്യം ചെയ്തു.ഇക്കഴിഞ്ഞ 24ന് ഉച്ചയോടെയാണ് അതീവ സുരക്ഷാ മേഖലയായ നാവിക അക്കാഡമിയുടെ പ്രധാന ഗേറ്റിലൂടെ അതിക്രമിച്ച്‌ കടക്കുവാൻ ശ്രമിച്ച കാഷ്മീര്‍ ബാരാമുള്ള സ്വദേശി ഷെയ്ഖ് മുഹമ്മദ് മുര്‍ത്താസിനെ (21) സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി പയ്യന്നൂര്‍ പൊലീസിന് കൈമാറിയത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് സുരക്ഷ നിയമപ്രകാരമുള്ള വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റിമാൻഡിലായ പ്രതിയെ കോടതി ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഈയാളെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.

 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക