Payangadi
"കുറിഞ്ഞി " ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
23 Dec 20231 മിനിറ്റ് വായന
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന "കുറിഞ്ഞി " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പ്രകാശ് വാടിക്കൽ, ഡോക്‌ടർ ഷിബു ജയരാജ്, പ്രകാശ് ചെങ്ങൽ, ശ്യാം കോഴിക്കോട്, അശ്വിൻ വാസുദേവ്, കെ കെ ചന്ദ്രൻപുൽപ്പള്ളി, എൽദോ, ലൗജേഷ്, സുരേഷ്, മനോജ്, രചന രവി, കുള്ളിയമ്മ, ആവണി ആവൂസ്, വിനീതാ ദാസ്, ലേഖനായർ, ലിസി ബത്തേരി, രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്, എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
വേരുശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളുടെയും ജീവിത മുഹൂർത്തങ്ങൾ, ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ നല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് "കുറിഞ്ഞി".
സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ഗോത്ര ഗായിക അനിഷിത വാസു ഇതിൽ ഗായികയായും കഥാപാത്രമായുമെത്തുന്നു.





