Payangadi
HomeNews

അനന്യക്കും യുധികക്കും ബാല ശാസ്ത്ര പുരസ്കാരം

1 Dec 20231 മിനിറ്റ് വായന
അനന്യക്കും യുധികക്കും ബാല ശാസ്ത്ര പുരസ്കാരം
യുധിക രഞ്ജിത്ത്
ചിറ്റാരിപ്പറമ്പ് ജി.എച്ച്.എസ് .എസ്,
അനന്യ .പി .പി .(പേരൂൽ യു.പി)


വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്ണയും വായനാശീലവുംസ്വയം പഠനശേഷിയും വികസിപ്പിക്കാൻ ശാസ്ത്ര സംഘടിപ്പിച്ചു വരുന്ന പി.ടി.ബി.സ്മാരക ദേശീയബാലശാസ്ത്ര പരീക്ഷയുടെ ജില്ലാതല മൽസരത്തിൽ പേരൂൽ യു.പി.സ്കൂളിലെ അനന്യ. പി.പി യു.പി.വിഭാഗത്തിലും ,ചിറ്റാരിപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ യുധിക രഞ്ജിത്ത് ഹൈസ്കൂൾ വിഭാഗത്തിലും മികച്ച നിലവാരം പുലർത്തി ബാലശാസ്ത്ര പ്രതിഭാ പുരസ്കാരത്തിനും ദേശീയ മൽസരത്തിൽ പ കെടുക്കുന്നതിന്നും അർഹത നേടി.

 ചിറ്റാരിപ്പറമ്പിലെ മീനാക്ഷി ബാല . പയ്യന്നൂർ സെൻ്റ് മേരീസിലെ കൃഷ്ണപ്രിയ' കുഞ്ഞിമംഗലം ജി .എച്ച്.എസ്.എസിലെ രവീണ രമേശ് ,മമ്പറം എച്ച്.എസ്.എസിലെ ഗായത്രി .കെ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ .
ചൊക്ലി രാമവിലാസിലെ നിയോണ എസ് .കുമാർ ,കണ്ണപുരം നോർത്തിലെ ശ്രീ നന്ദ പ്രശാന്ത് ,കാർത്തികപുരം ഹൈസ്കൂളിലെ ഋഷിരാജ് ,അരോളി ജി.എച്ച്.എസ്.- എസിലെ ഹൃത്വിക് കൃഷ്ണ എന്നിവർ യു.പി. ,ഹൈസ്' കൂൾ വിഭാഗങ്ങളിൽ പ്രോൽസാഹന സമ്മാനങ്ങൾക്കും അർഹത നേടി.
കഴിഞ്ഞ രണ്ടു മാസക്കാലമായി വിവിധ വിഷയങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ അന്വേഷണാത്മക ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ.
ബാല ശാസ്ത്ര ജില്ല ചെയർമാൻപ്രൊഫ.എ.ജമാലുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ജില്ലാ ബാല ശാസ്ത്ര പ്രതിഭാ സംഗമം സംസ്ഥാന യുക്തിവാദി സംഘം പ്രസിഡണ്ട് ഗംഗൻ അഴീക്കോട് 'ശാസ്ത്രീയമനോഭാവത്തിൻ്റെ സാമൂഹ്യ അനിവാര്യത:എന്ന വിഷയം അവതരിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു.ബാലശാസ്ത്ര പരീക്ഷയുടെ തുടക്കം കുറിച്ച പി.ടി.ഭാസ്കരപ്പണിക്കരപ്പണിക്കർ, പരീക്ഷയുടെ പ്രധാന സംഘാടകനായിരുന്ന യു.സുരേഷ് എന്നിവരുടെ അനുസ് മരണവുംനടന്നു.
വി.ആർ.വി. ഏഴോം, ബി.ദാമോദരൻ മാസ്റ്റർ, സ്മിത .പി.ആർ ,
ഡോ.ബേബി ഷക്കീല ,
എ. നാരായണൻ മാസ്റ്റർ, രമണി ടീച്ചർ ടി.പി, രശ്മി.കെ, ജി പിൻപേരൂൽ സനീഷ് കുമാർ കതിരൂർ ,ജില്ലാ കോഡിനേറ്റർ പരിയാരം വി.ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് നടന്ന പ്രശ്നോത്തരി മൽസരത്തിൽ അഞ്ചരക്കണ്ടി ഹൈസ്കൂളിലെ നിഹാൽ പി. ചിറ്റാരിപ്പറമ്പിലെ യുധിക എന്നിവർക്കാണ് ഒന്നാം സ്ഥാനം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക