Payangadi
പി.ടി.ബി സ്മാരക ബാലശാസ്ത്രോൽസവം സമാപിച്ചു
31 Dec 20232 മിനിറ്റ് വായന
വിദ്യാർത്ഥികളുടെ അന്വേഷണ തൃഷ്ണയും വായനാശീലവും വികസിപ്പിക്കാൻ ദേശീയ അന്തർദേശീയ തലങ്ങളിൽ ശാസ്ത്ര സംഘടിപ്പിച്ചു വരുന്ന പി .ടി .ബി സമരക ബാലശാസ്ത്രോത്സവം സമാപിച്ചു.
പി.ടി.ബി സ്മാരക ട്രസ്റ്റ് ,മലയാളം മിഷൻ എന്നിവയുടെ സഹകരണത്തോടെ കഴിഞ്ഞ സപ്തംബർ 15ന് ആരോടും ചോദിക്കാം ഏത് പുസ്തകവും വായിക്കാം എന്ന രീതിയിൽ സ്കൂൾ തലത്തിൽ ആരംഭിച്ച്
വിവിധ മേഖലകൾ പിന്നിട്ടാണ് ദേശീയ തലത്തിൽ എത്തിയത്.
'അന്വേഷിച്ച് വിവരങ്ങൾ ശേഖരിക്കേണ്ടുന്ന പരീക്ഷ ഡിസംബർ 30 ന് പി.ടി.ബിദിനത്തിൽ ഓൺലൈനിൽ നടന്ന ബാല ശാസ്ത്രോത്സവത്തോടെയാണ് സമാപിച്ചത് . പരിപാടി സംസ്ഥാന സാംസ്കാരിക കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ശാസത്ര പ്രസീ'ഡിയം അംഗം പ്രൊഫസർ എ.ജമാലുദ്ദീൻ അദ്ധ്യക്ഷനായി.
നിരഞ്ജൻ ടി.ജി., സോ.ടി.പി ശങ്കരൻ കുട്ടി നായർ ,വി.ആർ വി ഏഴോം തുടങ്ങിയവർ പി.ടിഭാസ്കരപ്പണിക്കർ അനുസ്മരണം നടത്തി .ഡോ.കെ.പി.ബാലകൃഷ്ണ പൊതു വാൾ, പി.സുരേഷ് കുമാർ ,കാഞ്ചന മാല ,കെ ശ്രീദേവി സുരേഷ് തുടങ്ങിയവർ പരിപാടിക്ക് ആശംസ നേർന്നു.ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ നേട്ടങ്ങൾ സംബന്ധിച്ച് പയ്യന്നൂർവാനനിരീക്ഷണ കേന്ദ്രം ഡയരക്ടർ വെള്ളൂർ ഗംഗാധരൻ ക്ലാസ് നയിച്ചു.
ദേശീയ ബാലശാസ്ത്ര കോ ഡിനേറ്റർ സ്മിത പി.ആർ സ്വാഗതവും ശാസ്ത്ര സിക്രട്ടരി ബി.ദാമോദരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വിവരശേഖരണം, പ്രൊജക്ട് അവതരണം, പ്രസംഗം പ്രശ്നോത്തരി ,തുടങ്ങി വിവിധ പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയവരെ ബാല ശാസ്ത്ര പ്രതിഭകളായി തെരഞ്ഞെടുത്തു.
കോഴിക്കോട് ഉള്ളേരിയിലെ ഹനമെഹ്റിൻ ,യു.പി.വിഭാഗത്തിലും ''കാസർഗോഡ് നീലേശ്വരം രാജാസിലെ ശ്രീദേവി .സി,
കണ്ണൂർ ചിറ്റാരിപ്പറമ്പിലെ യൂതികരഞ്ജിത്ത് എന്നിവർ ഹൈസ്കൂൾ വിഭാഗത്തിലും മലയാളം മിഷൻബാംഗ്ലൂർ ചാപ്റ്ററിലെ ദ്യുതി ശ്യാം പ്രവാസിദേശീയ വിഭാഗത്തിലും ഷാർജയിലെ ശ്വേത രമേഷ് കുമാർ അന്തർദേശീയ വിഭാഗത്തിലും മികച്ച ബാല ശാസ്ത്ര പ്രതിഭകളായി.
മലപ്പറത്ത് നന്ന മുക്കിലെ ആൻ സൂസൻ പാലക്കാട് ചെർപ്പുളശേരിയിലെ അനന്യ ടി.കെ ,മുംബൈയിലെ ഗൗരി എസ്.നായർ കുവൈത്തിലെ ജിയ മരിയവിനിൽ എന്നിവർ യു.പി, ഹൈസ്കൂൾ ,പ്രവാസി ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും ,കണ്ണൂർ പേരൂലിലെ അനന്യ പി.പി, ആലപ്പുഴയിലെ ലക്ഷ്മിദേവാൻ ഷി ,കൽക്കത്തയിലെ നിവേദിത മനോജ് എന്നിവർ മൂന്നാം സ്ഥാനവും നേടി.





