Payangadi
HomeNews

പാലക്കോട് ജി.യു.പി.സ്കൂളിൽ ദേശീയ ഗണിത ശാസ്ത്ര ദിനാഘോഷവും ലൈബ്രറി ഉദ്ഘാടനവും നടന്നു..

23 Dec 20231 മിനിറ്റ് വായന
പാലക്കോട് ജി.യു.പി.സ്കൂളിൽ ദേശീയ ഗണിത ശാസ്ത്ര ദിനാഘോഷവും ലൈബ്രറി ഉദ്ഘാടനവും നടന്നു..
വാർഡ് മെമ്പർ കെ.സി.അബ്ദുൽ ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കോട് : ജി.യു.പി.സ്കൂളിൽ ദേശീയ ഗണിത ശാസ്ത്ര ദിനാഘോഷവും ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ.സി.അബ്ദുൽ ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.പ്രദീപ് കുമാർ മാസ്റ്റർ, ഒ. ഷബ്ന എന്നിവർ ക്ലാസ്റൂം ലൈബ്രറികളുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ടി.പി. മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബി.പി. ബീന ടീച്ചർ പദ്ധതി വിശദീകരിച്ചു. ആതിര ടീച്ചർ ഗണിത ശിൽപശാലക്ക് നേതൃത്വം നൽകി. കെ.സി. ഫാറൂഖ് മാസ്റ്റർ , ഊർമ്മിള ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. ചിത്ര ലേഖ ടീച്ചർ സ്വാഗതവും കെ.പി. സൈഫുളള മാസ്റ്റർ നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക