Payangadi
പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി...
24 Nov 20231 മിനിറ്റ് വായന
പഴയങ്ങാടി :(www.payangadilive.in) കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞു വെച്ചു മർദിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിനോടനുബന്ധിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ബാരിക്കേടുകൾക്ക് സമീപത്തു വെച്ച് പോലീസ് തടഞ്ഞതോടെ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി . പോലീസിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുദ്രാവാക്യം വിളിച്ചു കൊണ്ട് പ്രവർത്തകർ ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ ജല പീരങ്കിയും ഉപയോഗിച്ചതോടെ പ്രവർത്തകർ എരിപുരം- പഴയങ്ങാടി റോഡിൽ കുത്തിയിരുന്ന് ഏറെ നേരം വാഹന ഗതാഗതം തടസ്സപ്പെടുത്തി. പോലീസ് സംയമനം പാലിച്ചതോടെ കോൺഗ്രസ് നേതാക്കൾ തന്നെ പ്രവർത്തകരെ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.





