Payangadi
HomeNews

കല്യാശ്ശേരി നിയോജകമണ്ഡലം വിമുക്തി ശില്പശാല നടത്തി..

2 Nov 20231 മിനിറ്റ് വായന
കല്യാശ്ശേരി നിയോജകമണ്ഡലം വിമുക്തി ശില്പശാല നടത്തി..

കല്യാശ്ശേരി (Payangadi Live ) :കല്യാശ്ശേരി നിയോജകമണ്ഡലം വിമുക്തി ശില്പശാല കെ പി ആർ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോരാട്ടത്തിന് സ്കൂളുകളിൽ നിന്നും തുടക്കം കുറിക്കണമെന്ന് വിജിൻ എം എൽ എ പറഞ്ഞു. ലഹരി ഉപയോഗം മൂലം സമൂഹത്തിൽ വിദ്യാർഥികളും യുവാക്കളും നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുകയാണ് ശില്പശാലയുടെ ലക്ഷ്യം. സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ കെ ചിത്ര രേഖ അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ് , സിവിൽ എക്സൈസ് ഓഫീസർ കെ കെ സമീർ എന്നിവർ ക്‌ളാസെടുത്തു. പ്രിവന്റീവ്ഓഫീസർ വി പി ഉണ്ണികൃഷ്ണൻ വാർഡ് അംഗം സ്വപ്നകുമാരി, പിടിഎ പ്രസിഡണ്ട് സതീശൻ, ഹെഡ്മിസ്ട്രസ് കെ പി മൈത്രി, എം മഞ്ജുള, വിമുക്തി ക്ലബ് കൺവീനർ എസ് അഭിലാഷ് എസ് , വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ സുജിത്ത് തില്ലങ്കേരി എൻഎസ്എസ് വളണ്ടിയർ അഭിനന്ദ് എന്നിവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക