Payangadi
HomeNews

ആര്‍ദ്രം ആരോഗ്യം; പഴയങ്ങാടി താലൂക്ക് ആശുപത്രി മന്ത്രി വീണാ ജോർജ്ജ് സന്ദര്‍ശിച്ചു

9 Nov 20231 മിനിറ്റ് വായന
ആര്‍ദ്രം ആരോഗ്യം; പഴയങ്ങാടി താലൂക്ക് ആശുപത്രി മന്ത്രി വീണാ ജോർജ്ജ് സന്ദര്‍ശിച്ചു

പഴയങ്ങാടി (Payangadi Live) : 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് സന്ദര്‍ശിച്ചു. എം വിജിൻ എം. എൽ. എ കൂടെയുണ്ടായിരുന്നു. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എം. എൽ. എ. മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.



താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പടെയുള്ള എല്ല പ്രവർത്തനങ്ങൾക്കും സർക്കാരിൻ്റെ സഹായം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 9 കോടി രൂപ ഉപയോഗിച്ച്‌ നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണം 2024 മാർച്ച് മാസത്തോടെ പൂർത്തികരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശവും നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക