Payangadi
HomeNews

മാടായി വിശുദ്ധ കുരിശ് ദേവാലയ തിരുനാൾ ഉത്സവം തുടങ്ങി

20 Nov 20231 മിനിറ്റ് വായന
മാടായി വിശുദ്ധ കുരിശ് ദേവാലയ തിരുനാൾ ഉത്സവം തുടങ്ങി

പഴയങ്ങാടി (www.payangadilive.in) : മാടായി വിശുദ്ധ കുരിശ് ദേവാലയ തിരുനാൾ ഉത്സവം തുടങ്ങി. ഇടവക വികാരി മോൺ. കമൻറ് ലെയ്ഞ്ചൽ കൊടിയേറ്റി. 20 മുതൽ 23 വരെ വൈകീട്ട് നാലിന് ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടാകും. വ്യാഴാഴ്ച വൈകീട്ട് ഏഴിന് ദി ബോർഡർ മെഗാ ഇവന്റ് ഉണ്ടാകും.

24-ന് വൈകീട്ട് ഏഴിന് ഗാനമേള. 25-ന് വൈകീട്ട് നഗരപ്രദക്ഷിണം, കൈകൊട്ടിക്കളി എന്നിവയുണ്ടാകും. 26-ന് തിരുനാൾ ദിനത്തിൽ രാവിലെ 10.30-ന് ഫാ. വിനു കയ്യാനിക്കലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി.

ഉച്ചയ്ക്ക് നേർച്ചഭക്ഷണം, രാത്രി എട്ടിന് ഗാനമേള, വാട്ടർ ഡ്രം ഷോ. 27-ന് വൈകീട്ട് ജപമാല, ദിവ്യബലി, നൊവേന, തുടർന്ന് കൊടിയിറക്കം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക