Payangadi
HomeNews

മാടായി ഉപജില്ല ശാസ്ത്രോത്സവം മാട്ടൂലിൽ

7 Nov 20231 മിനിറ്റ് വായന
മാടായി ഉപജില്ല ശാസ്ത്രോത്സവം മാട്ടൂലിൽ

പഴയങ്ങാടി ( Payangadi Live) : മാടായി ഉപജില്ലാ ശാസ്ത്രോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മാട്ടൂൽ സി.എച്ച്.എം.കെ.എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മാട്ടൂൽ എം.യു.പി. സ്കൂളിലുമായി നടക്കും. സാമൂഹ്യശാസ്ത്രമേള, പ്രവൃത്തിപരിചയമേള, ഐ.ടി. മേള എന്നിവ സി.എച്ച്.എം.കെ.എസിലും ശാസ്ത്ര, ഗണിതശാസ്ത്രമേളകൾ എം.യു.പി.യിലുമാണ് നടക്കുക. ഉപജില്ലയിലെ എൽ.പി. മുതൽ എച്ച്.എസ്.എസ്. വരെയുള്ള 92 വിദ്യാലയങ്ങളിൽനിന്നായി 4000-ത്തോളം കുട്ടികൾ പങ്കെടുക്കും.

ബുധനാഴ്ച രാവിലെ 10-ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. ഫാരിഷ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദി വ്യ മുഖ്യാതിഥിയാകും. വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും എം. വിജിൻ എം.എൽ.എ. നിർവഹിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക