Payangadi
HomeNews

പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്; നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

25 Nov 20231 മിനിറ്റ് വായന
പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്; നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്..

പഴയങ്ങാടി (Payangadi Live) : നവകേരള സദസിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി പി എം പ്രവർത്തകർ ക്രൂരമായി ആക്രമിച്ചതിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.നേതാക്കളായ രാഹുൽ പൂങ്കാവ്, ജീജേഷ് ചൂട്ടാട്, വിജേഷ് മാട്ടൂൽ, റാഹിഖ് വെങ്ങര, അഡ്വ.നൗഷാദ്, ആകാശ് കോറോം, അർജുൻ കോറോം, അഫ്സൽ പാളയംനഗർ, തുടങ്ങി കണ്ടാലറിയാവുന്ന നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.

റോഡ് ഉപരോധിച്ച് മാർഗതടസം സൃഷ്ടിച്ചതിനാണ് കേസെടുത്തത്. കഴിഞ്ഞ ദിവസംസ്റ്റേഷൻ മാർച്ച് അക്രമാസക്തമായതോടെ ബാരിക്കേഡ് തകർത്ത് സ്റ്റേഷനിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ മൂന്ന് തവണ പോലീസ് ജലപീരങ്കി ഉപയോഗിച്ചിരുന്നു. തുടർന്നാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത് നൂറു കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക