Payangadi
HomeNews

ചെറുകുന്ന് മഠo സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിന് 11 ന് കൊടിയേറും

9 Nov 20231 മിനിറ്റ് വായന
ചെറുകുന്ന് മഠo സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആണ്ടിയൂട്ട് പൂജാ മഹോത്സവത്തിന് 11 ന് കൊടിയേറും

ചെറുകുന്ന്:(www.payangadilive.in) ചെറുകുന്ന് മഠം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ ആണ്ടിയൂട്ട് പൂജാ മഹോത്സവം 11 മുതൽ 24 വരെ ആഘോഷിക്കും.11ന് രാവിലെ 5 മണിക്ക് കൊടിയേറ്റം. 7 മണിക്ക് പഴങ്ങോട്ട് ഭാഗത്തേക്ക്‌ സഞ്ചാരത്തോടുകൂടി ഉത്സവം ആരംഭിക്കും. 12 നും 13 നും സഞ്ചാരം കവിണിശ്ശേരി ഭാഗത്തേക്ക്‌,14ന് ദാലിൽ ,പുന്നച്ചേരി ഭാഗത്തും 15 ന് മുണ്ടപ്രം, 16 ന് ചുണ്ട, 17 നും18 നും കണ്ണപുരം, 19 ന് എടത്തട്ട, 20ന് അമ്പലപ്പുറം, 21ന് കൊവ്വപ്പുറം,22 ന് ഒതയമ്മാടം ദേശത്തും സഞ്ചാരം. 23ന് രാവിലെ 7.30 ന് ചെറുകുന്ന് അന്നപൂർണശ്വരി ക്ഷേത്രത്തിൽ നിന്നും ആനപ്പുറത്തു എഴുന്നള്ളിപ്പ്. സന്ധ്യക്ക്‌ തിരുമുരുകാലങ്കര ദർശനം, കാഴ്ച ശീവേലി, സുബ്രഹ്മ്മാന്യ പൂജ,24 ന് പഴനി യാത്ര.19 മുതൽ 23 വരെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. 21, 22 , 23 തീയ്യതികളിൽ അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക