Payangadi
മാട്ടൂൽ ഗ്രാമ പഞ്ചായത്ത് അറിയിപ്പ്
23 Nov 20231 മിനിറ്റ് വായന
മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ പൊതു ആസ്‌തിയിൽ വരുന്ന വിവിധ തോടുകളുടെ സൈഡിലും മുകളിലുമായി വെളളത്തിന്റെ ഒഴുക്ക് തടയുന്ന രൂപത്തിലും, ക്ലീനിംഗ് നടത്തുന്നതിന് ബുദ്ധിമുട്ടാകുന്ന രൂപത്തിലും കോൺക്രീറ്റ് അടക്കമുളള പ്രവൃത്തികൾ അനധികൃതമായി നടന്ന് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ - പരിശോധിച്ച ശേഷമേ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടുളളൂ എന്നറിയിക്കുന്നു. അല്ലാത്തവ പൊതുമുതൽ നശിപ്പിച്ചതായും വെളളത്തിന്റെ ഒഴുക്ക് തടയുന്നതായും കണക്കാക്കി നിയമ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.





