Kerala
HomeNews

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയിൽ മുറിവ്, ദുരൂഹതയെന്ന് പൊലീസ്

12 Feb 20241 മിനിറ്റ് വായന
യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; തലയിൽ മുറിവ്, ദുരൂഹതയെന്ന് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാർ കൊച്ചാണ്ടിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചാണ്ടി സ്വദേശി അജി ആണ് മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ട്. തലയിൽ മുറിവുണ്ട്. സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക