Payangadi
ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം; ബോട്ടില്ലാതെ പഴയങ്ങാടി ബോട്ട് ടെർമിനൽ...
4 Nov 20231 മിനിറ്റ് വായന
സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കാനും പഴയങ്ങാടി പുഴയിലെ ബോട്ടിങ്ങിനും പദ്ധതി ഉപകാരപ്രദമാകുമെന്ന പ്രതീക്ഷയോടെ മുൻ എം.എൽ.എ. ടി.വി.രാജേഷ് മുൻകൈയെടുത്താണ് തുടക്കംകുറിച്ചത്.
ഉദ്ഘാടനം കഴിഞ്ഞിട്ട് ദീർഘകാലം ഇത് തുറന്നുകൊടുത്തിരുന്നില്ല. വൈകുന്നേരങ്ങളിൽ ഇവിടെ പുഴയുടെയും കണ്ടൽക്കാടിന്റെയും മനോഹര കാഴ്ച കാണാൻ പലരും ഇവിടെ വരാറുണ്ട്.
വാർത്തയെ തുടർന്ന് അടുത്തകാലത്താണ് ഇത് തുറന്നുകൊടുത്തത്. ഇതിനായി ഇവിടെ ഒരു താത്കാലിക ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്.
ഇവിടെ പണിത ഇരിപ്പിടത്തിന്റെ ഭാഗവും പാർശ്വഭാഗ സംരക്ഷണത്തിനായി പണിത വേലിയുടെ രണ്ട് ഭാഗങ്ങളും ആരോ ഇളക്കിക്കൊണ്ടുപോയിട്ടുമുണ്ട്. ബോട്ടുകൾ അടുപ്പിക്കാൻ പാകത്തിൽ ബോട്ട് ടെർമിനലിനോട് ചേർന്ന് കുഴിച്ചിട്ട തെങ്ങിൻകുറ്റികൾ ദ്രവിക്കാൻ തുടങ്ങി.
Payangadi boat terminal, Pinarayi Vijayan, T V Rajesh, Kerala Tourism, Kannur, Boat Terminal, Payangadi News, Payangadi Vartha, Kannur Latest News





