Kannur
HomeNews

വിദ്യാർത്ഥിയെ മർദ്ദിച്ച മൂന്ന് ലോറി ഡ്രൈവർമാർ അറസ്റ്റിൽ

28 Oct 20231 മിനിറ്റ് വായന
വിദ്യാർത്ഥിയെ മർദ്ദിച്ച മൂന്ന് ലോറി ഡ്രൈവർമാർ അറസ്റ്റിൽ


പരിയാരം:(www.payangadilive.in)
റോഡരികിൽ ബസ് കാത്തു നിൽക്കുന്നതിനിടെ വാഹനത്തിന് കടന്നു പോകാൻ തടസം നിന്നുവെന്നാരോപിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ച മൂന്ന് ലോറി ഡ്രൈവർമാർ അറസ്റ്റിൽ.ലോറി ഡ്രൈവർമാരായ കടന്നപ്പളളിയിലെ പി.സഞ്ജയ്, വിളയാങ്കോട് സ്വദേശികളായ ഷെബിൻരാജ്, റോബിൻ ദോസ് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം വിളയാങ്കോട് വെച്ചാണ് സംഭവം. വിളയാങ്കോട്ടെ എം ജി എം പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ ഓട്ടോമൊബൈൽ വിദ്യാർത്ഥിയായ മയ്യിൽ സ്വദേശി അഭിനവിനെയാണ് ദേശീയപാത നിർമ്മാണ പ്രവൃത്തിക്ക് സാധനങ്ങളെത്തിക്കുന്ന ലോറി യിലെഡ്രൈവർമാരായ മൂന്നു പേരും വാക്കേറ്റം നടത്തി മർദ്ദിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക