Payangadi
HomeNews

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം; ഭാഗവത സപ്താഹം തുടങ്ങി..

26 Nov 20231 മിനിറ്റ് വായന
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം; ഭാഗവത സപ്താഹം തുടങ്ങി..

ചെറുകുന്ന് :(www.payangadilive.in) അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. ഡിസംബർ രണ്ടിന് സമാപിക്കും. പി.സി. ചന്ദ്രശേഖരൻ ഇളയത് ഗുരുവായൂർ ആണ് യജ്ഞാചാര്യൻ. ശ്രീഹരി താമരശ്ശേരിയിൽ ഇല്ലം ചേർത്തലയാണ് സഹ ആചാര്യൻ. നിർമല ഉണ്ണികൃഷ്ണൻ, അമ്പലപ്പാറ, പാലക്കാട്, ശ്രീലത ജയകുമാർ, നടുവിൽ പാറ, പറപ്പൂക്കര, തൃശ്ശൂർ എന്നിവരാണ് യജ്ഞ പൗരാണികർ.

ശനിയാഴ്ച വൈകീട്ട് ആചാര്യവരണത്തോടനുബന്ധിച്ച് യജ്ഞാചാര്യനെയും സഹ ആചാര്യൻമാരെയും ക്ഷേത്രം സേവാസമിതി ഭാരവാഹികളായ പി.കെ. പദ്‌മനാഭൻ നായരുടെയും എം.വി. വത്സലന്റെയും നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഒന്നാംദിവസമായ ഞായറാഴ്ച വിശേഷാൽ പൂജകൾ, വിഷ്ണു സഹസ്രനാമജപം എന്നിവ നടക്കും. ദിവസവും കാലത്ത് ആറ് മണി മുതൽ സഹസ്രനാമ പൂജയും സമൂഹപ്രാർഥനയും ഉണ്ടായിരിക്കും. ദീപാരാധനയ്ക്ക് ശേഷം പ്രഭാഷണവും ഉണ്ടായിരിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക