Payangadi
HomeNews

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രച്ചിറ സൗന്ദര്യവത്കരണം തുടങ്ങി..

19 Nov 20231 മിനിറ്റ് വായന
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രച്ചിറ സൗന്ദര്യവത്കരണം തുടങ്ങി..

ചെറുകുന്ന്(www.payangadilive.in) : അന്നപൂർണേശ്വരി ക്ഷേത്രച്ചിറയുടെ സൗന്ദര്യവത്കരണ പണികൾ തുടങ്ങി. എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജലസേചനവകുപ്പ് മുഖേനയാണ് സൗന്ദര്യവത്കരണം. ആദ്യഘട്ടമായ ലാൻഡ്‌ സ്കേപ്പിന്റെ പണികളാണ് തുടങ്ങിയത്.

നാലരയേക്കർ വിസ്തീർണമുള്ള ക്ഷേത്രച്ചിറയും പടവുകളും സംരക്ഷിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. ക്ഷേത്രത്തെ ടൂറിസം ഭൂപടത്തിലെത്തിക്കുന്നതിനായി ടി.വി. രാജേഷ് എം.എൽ.എ.യായിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപ അനുവദിച്ചത്.

ഈ പണം ഉപയോഗിച്ച് കതിരുവെക്കുംതറമുതൽ ക്ഷേത്രംവരെയുള്ള റോഡ് നവീകരണം, തോട്ടാത്തോട് മുതൽ ക്ഷേത്രം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത, അലങ്കാര വൈദ്യുതവിളക്കുകൾ എന്നീ പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തു. കതിരുവെക്കുംതറമുതൽ ക്ഷേത്രം വരെ മെക്കാഡം ടാറിങ്ങും നടത്തി.

പിന്നീട് സൗന്ദര്യവത്കരണത്തിനായി എം. വിജിൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്നും 60 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

ചിറക്ക് ചുറ്റും 636.60 മീറ്റർ നീളത്തിലും 0.8 മീറ്റർ ഉയരത്തിലും ലാറ്ററൈറ്റ് കല്ലുകൾ കൊണ്ട് മതിൽ കെട്ടിയും 380 മീറ്റർ നീളത്തിൽ ചുറ്റുമുള്ള മണ്ണ് റോഡ് കൊരുപ്പുകട്ട പാകിയും ഗതാഗതയോഗ്യമാക്കും.

40 ഇടങ്ങളിൽ കോൺക്രീറ്റ് - ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും സ്ഥാപിക്കും. ചിറയുടെ ചുറ്റും 20 ഇടങ്ങളിൽ 48 ഇടങ്ങളിൽ വിളക്കുകളും സ്ഥാപിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക