Payangadi
ലോഗോ അറിഞ്ഞും പറഞ്ഞും മാട്ടൂലിലെ ഹൈസം ശിഹാബ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക്..
11 Nov 20231 മിനിറ്റ് വായന

മാട്ടൂൽ (Payangadi Live) : ഏറ്റവും വേഗത്തിൽ വാഹനങ്ങളുടെ ലോഗോ തിരിച്ചറിഞ്ഞും ഉച്ചരിച്ചും വേൾഡ് റെക്കോർഡ് നേടിയിയിരിക്കുകയാണ് മാട്ടൂലിലെ ഹൈസം ശിഹാബ് എന്ന കൊച്ചു മിടുക്കൻ. 52 സെക്കൻഡിൽ 50 കാറുകളുടെ ലോഗോയാണ് നജാത്ത് ആൽബിറിലെ ഐ പി എസ് 1 ൽ പഠിക്കുന്ന ഈ നാലര വയസ്സുകാരൻ തിരിച്ചറിഞ്ഞ് പറഞ്ഞത്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ 50 കാറുകളുടെ ലോഗോകൾ തിരിച്ചറിയാനും പറഞ്ഞുകൊടുക്കാനുമുള്ള ഹൈസം ശിഹാബിന്റെ കഴിവ് ശരിക്കും വിസ്മയിപ്പിക്കുന്നതാണ്. പ്രായം കണക്കിലെടുക്കുമ്പോൾ, ഈ നേട്ടം കൂടുതൽ അസാധാരണമായി മാറുന്നു. കാറുകളോടുള്ള അഭിനിവേശവും അസാധാരണമായ ഓർമ്മശക്തിയും ഹൈസാമിനെ റെക്കോഡ് നേട്ടത്തിന് അർഹനാക്കിയത്.50 കാറുകളുടെ ലോഗോകൾ തിരിച്ചറിയാനും വായിക്കാനുമുള്ള ഏറ്റവും വേഗമേറിയ സമയത്തിന്റെ ലോക റെക്കോർഡ് ചെറിയ കുട്ടികളുടെ വിഭാഗം( 3 - 5 വയസ്സ്) ഹൈസം ഷിഹാബ് 2023 ഒക്ടോബർ 24 നാണ് നേടിയെടുത്തത്.
മാട്ടൂലിലെ ഫായിദ,ശിഹാബ് ദമ്പതികളുടെ മകനാണ് ഈ കൊച്ചു മിടുക്കൻ.
Worldwide Book Of Record, India, Kannur, Mattool, Haizam Shihab, Payangadi News, Latest News, World Record





