Payangadi
മാടായി വടുകുന്ദ ശിവക്ഷേത്രോത്സവം ഡിസംബർ 27 മുതൽ ജനുവരി 1 വരെ
3 Nov 20231 മിനിറ്റ് വായന
പഴയങ്ങാടി :(www.payangadilive.in) മാടായി വടുകുന്ദ ശിവക്ഷേത്രോത്സവം ഡിസംബർ 27 മുതൽ 2024 ജനുവരി ഒന്നുവരെ നടക്കും. ഉത്സവനടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു. യോഗത്തിൽ ചിറക്കൽ കോവിലകം എക്സിക്യുട്ടീവ് ഓഫീസർ കെ.വേണു അധ്യക്ഷതവഹിച്ചു. മാടായിക്കാവ് മാനേജർ എൻ.നാരായണ പിടാരർ, ക്ഷേത്രസമിതി സെക്രട്ടറി ടി.വി. കുഞ്ഞിരാമൻ, ക്ഷേത്രം മാനേജർ.കെ.വി.നന്ദനൻ, സുധീർ വെങ്ങര, മടപ്പള്ളി പ്രദീപൻ, പട്ടേരി രാമചന്ദ്രൻ, കുപ്പത്തി ചന്ദ്രൻ, കെ.വി. അജിത് കുമാർ, സതീഷ് വെങ്ങര, വി.മുരളീകൃഷ്ണൻ, അഖിൽ മാടായി, രാജൻ അരുണിമ എന്നിവർ സംസാരിച്ചു





