Payangadi
മാട്ടൂലില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് എഐ ക്യാമറയിൽ കുടുങ്ങിയത് 155തവണ, 86500രൂപ പിഴയടക്കാനുള്ള രശീതുമായി എംവിഡി
8 Nov 20231 മിനിറ്റ് വായന
ഹെല്‍മെറ്റു ധരിക്കാതെ ബൈക്ക് ഓടിച്ചതിനു പുറമെ എഐ ക്യാമറയ്ക്കു മുന്‍പില്‍ നിന്നുംപരിഹാസച്ചിരിയും ഗോഷ്ഠിക്കാണിക്കുകയും ചെയ്തുവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്.ഇതേതുടര്‍ന്ന്മോട്ടോര്‍വാഹനവകുപ്പ്ഉദ്യോഗസ്ഥര്‍പലതവണ ഇയാളുടെ മൊബൈല്‍ ഫോണിലേക്ക് മുന്നറിയിപ്പു സന്ദേശം അയക്കുകയുംവീട്ടിലേക്ക് കത്തയക്കുകയും ചെയ്തുവെങ്കിലും യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.ഇതു ഗൗനിക്കാതെ ഇയാള്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചുവെന്നാണ് പറയുന്നത്.
ഒടുവില്‍ നിയമത്തെ വെല്ലുവിളിച്ച യുവാവിനെ തേടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴാണ് ഇയാള്‍ കുടുങ്ങിയെന്ന് മനസിലായത്. 86,500 രൂപ പിഴയടക്കാനുളള രസീതുമായി ബൈക്ക് വിറ്റാല്‍പോലും ഈ സംഖ്യഅടയ്ക്കാനാവില്ലെന്നു ഇയാള്‍ കരഞ്ഞു കൊണ്ടു പറഞ്ഞുവെങ്കിലും നിയമത്തിന്റെ മുന്‍പില്‍ തങ്ങള്‍ നിസഹായരാണെന്നാണ് എംവിഡി അറിയിച്ചത്.ഒരുവര്‍ഷത്തേക്ക് ഇയാളുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മാട്ടൂലില്‍ സ്ഥാപിച്ച എഐ ക്യാമറയ്ക്കു മുന്‍പിലായിരുന്നു യുവാവിന്റെ വിളയാട്ടം.





