Payangadi
പഴയങ്ങാടിയിൽ പതിനഞ്ചുകാരിയെ പള്ളിയിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കപ്യാരെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.
29 Nov 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി:(www.payangadilive.in) പതിനഞ്ചുകാരിയെ പള്ളിയിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച പള്ളിയിലെ കപ്യാരെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ് ക്കാനും കോടതി ശിക്ഷിച്ചു. പഴയങ്ങാടി സിഎസ്പെ്ഐ പള്ളിയി ലെ മുൻ കപ്യാരായ സ്റ്റാലിൻ ഫെർണാണ്ടസി (73)നെയാണ് കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് പി നിഷി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസംകൂടി ശിക്ഷ അനുഭവിക്കണം. 2018 ലാണ് സംഭവം. പെൺകുട്ടി പള്ളിയിൽ ഗിറ്റാർ ക്ലാസിനെത്തിയപ്പോൾ അന്ന് പള്ളിയിൽ കപ്യാ റായിരുന്ന സ്റ്റാലിൻ ഫെർണാണ്ടസ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പഴയങ്ങാടി എസ്ഐയായിരുന്ന പി എ ബിനു മോഹനാണ് കേസ് അന്വേഷിച്ചിരുന്നത്. പ്രേസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ കെ പി പ്രീതകുമാരി ഹാജരായി.





