Payangadi
HomeNews

വെങ്ങരയിൽ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി; രണ്ടുപേർക്ക് പരിക്ക്..

29 Oct 20231 മിനിറ്റ് വായന
വെങ്ങരയിൽ ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി; രണ്ടുപേർക്ക് പരിക്ക്..

പഴയങ്ങാടി (Payangadi Live): വെങ്ങര മുക്കിന് സമീപം കാട്ടുപന്നി കുറുകെ ചാടി ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പയ്യന്നൂരിലേക്കുള്ള യാത്രാമധ്യേ എടാട്ടെ സൂരജ് (24), പുതിയങ്ങാടി സ്വദേശി അജ്മൽ (23) എന്നിവർക്കാണ് പരിക്കേറ്റത്.

ഉടൻതന്നെ നാട്ടുകാർ പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം സൂരജിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മാടായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം വ്യാപകമാണ്‌.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക