Payangadi
വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം; എസ് വൈ എസ് മാടായി സോൺ വിചാര സദസ് സംഘടിപ്പിച്ചു..
20 Oct 20231 മിനിറ്റ് വായന
മാടായി (Payangadi Live ) : "വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം" എന്ന ശീർഷകത്തിൽ എസ് വൈ എസ് മാടായി സോൺ വിചാര സദസ് സംഘടിപ്പിച്ചു. സോൺ ദഅവ സെക്രട്ടറി നൗഫൽ ലത്വീഫിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ മൊയ്‌തീൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഷിബിലി മുസ്‌ലിയാർ ചെറുവത്തൂർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ സഖാഫി നല്ലൂർ, പി അബ്ദുൽ റഹ്‌മാൻ ഹാജി,എസ് വൈ എസ് സാന്ത്വനം സെക്രട്ടറി നവാസ് പി തുടങ്ങിയവർ സംസാരിച്ചു. മെഹബൂബ് മാട്ടൂൽ സ്വാഗതവും റാസിഖ് എം കെ നന്ദിയും പറഞ്ഞു.





