Payangadi
HomeNews

പഴയങ്ങാടിയിൽ റെയിൽ പാളത്തിൽ കല്ല് നിരത്തിവെച്ചു ; പ്രതികൾ ഓടി രക്ഷപെട്ടു

25 Oct 20231 മിനിറ്റ് വായന
പഴയങ്ങാടിയിൽ റെയിൽ പാളത്തിൽ കല്ല് നിരത്തിവെച്ചു ; പ്രതികൾ ഓടി രക്ഷപെട്ടു

പഴയങ്ങാടി:(www.payangadilive.in) പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം റെയിൽവേ അടിപ്പാലത്തിനടുത്ത റെയിൽ പാളത്തിൽ കല്ലുകൾ നിരത്തിവെച്ചു. ഇന്നലെ രാത്രി തിരുവനന്തപുരം- മാവേലി എക്സ്പ്രസ് കടന്നു പോകുന്ന സമയത്താണ് സംഭവം. മാവേലി എക്സ്പ്രസ് കടന്നുപോയപ്പോൾ സമീപമുള്ള കടകളിലേക്കും കാൽ നടയാത്രക്കാരുടെ നേരെയും കല്ലുകൾ തെറിച്ച് പതിച്ചതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാളത്തിന്
സമീപപാതയിലൂടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ ഇറങ്ങി വരുന്നത് കണ്ടതിൽ സംശയം തോന്നിയ പരിസരവാസികൾ ചോദ്യം ചെയ്തോടെയാണ് റെയിൽപാളത്തിൽ കല്ലുകൾ നിരത്തിയ വിവരം പുറത്തുവന്നത്. നാട്ടുകാരുടെ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. നാട്ടുകാർ
അന്യ സംസ്ഥാന തൊഴിലാളികളെ പിടികൂടി കൈകാര്യം ചെയ്യുകയും ചെയ്തു. തുടർന്ന് പഴയങ്ങാടി പോലിസിനെ വിവരമറിയിക്കുന്നതിനിടെ നാട്ടുകാരെ ഭീഷണിപ്പെടുത്തി തള്ളിമാറ്റി ഇവർ ഓടി രക്ഷപ്പെടുകയുമായിരുന്നു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഓടി രക്ഷപ്പെട്ടവർക്കായിപ്രദേശത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.കഴിഞ്ഞ ദിവസം രാത്രി സമാനമായ രീതിയിൽ വളപട്ടണത്തും പാപ്പിനിശേരിയിലും റെയിൽപാളത്തിൽ കല്ലുകൾ നിരത്തിയ സംഭവവുമുണ്ടായിരുന്നു. റെയിൽവെ പോലീസ് അന്വേഷണം ഊർജിതമാക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക