Payangadi
താവം മേൽപ്പാലത്തിലെ സോളാർ ലൈറ്റുകൾ പൂർണ്ണമായും മിഴിയടച്ചു..
8 Oct 20231 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live): പിലാത്തറ- പഴയങ്ങാടി പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിലെ പഴയങ്ങാടി താവം മേൽപ്പാലത്തിൽ സ്ഥാപിച്ച സോളാർ ലൈറ്റുകൾ പൂർണ്ണമായും മിഴിയടച്ചു. പാലത്തിൽ രൂപപ്പെട്ട കുഴിയും യാത്രക്കാർക്ക് വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് രാത്രിയിലെ യാത്ര ദുഷ്കരമാവും വിധം പാലം ഇരുട്ടിലായത്. സോളാർ ലൈറ്റുകൾ മാറ്റി സ്ഥാപിക്കുമെന്ന് എം. എൽ. എ. എം വിജിൻ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ല. ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





