Payangadi
HomeNews

രാമപുരം പുലിയെ കണ്ടതായി അഭ്യൂഹം

3 Oct 20231 മിനിറ്റ് വായന
രാമപുരം പുലിയെ കണ്ടതായി അഭ്യൂഹം
പഴയങ്ങാടി:(www.payangadilive.in) 
രാമപുരംകൊത്തിക്കുഴിച്ച പാറയിലെ ക്രസന്റ് നഴ്സിംഗ് കോളേജിന് സമീപം പുലിയെ കണ്ടതായ വിവരം പ്രചരിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി.ഇന്നലെ രാത്രിയോടെ ക്രസന്റ് കോളേജിലെ ജിവനക്കാരനാണ്  പുലിയെ കണ്ടതായി നാട്ടുകാരെ വിവരം അറിയിച്ചത്. വിവരം നാട്ടിൽ കാട്ടുതീ പോലെ പരന്നതോടെ ജനവാസ കേന്ദ്രത്തിലെനാട്ടുകാരും ഭയാശങ്കയിലായി.തുടർന്ന് നാട്ടുകാർ പഴയങ്ങാടിപോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ ചളിമണ്ണിൽ
ജീവിയുടെ കാൽപാദം പതിഞ്ഞ അടയാളം കണ്ടെത്തി. എന്നാൽ അടയാളം പുലിയുടേതല്ലെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക