Payangadi
രാഘവ പൊതുവാൾ ജനകീയ പ്രശ്നങ്ങളോട് ഫലപ്രദമായി പ്രതികരിച്ചിരുന്ന പൊതുപ്രവർത്തകൻ
20 Oct 20231 മിനിറ്റ് വായന
നാട്ടിൽ നടക്കുന്ന സകല പ്രശ്നങ്ങൾക്കുമെതിരെ ഫലപ്രദമായി പ്രതികരിച്ച അഭിഭാഷകനും
നിയമസഭാ സാമാജികനും ശാസ്ത്രയുടെ അദ്ധ്യക്ഷനുംപൊതു പ്രവർത്തകനുമായിരുന്നു അഡ്വ .കെ .പീ.രാഘവ പൊതുവാൾ എന്ന് പ്രമുഖ ഇടതുപക്ഷ രാഷ്ട്രീയ നേതാവും കേരള ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജൻ അഭിപ്രായപ്പെട്ടു.
സോഷ്യൽ ആക് ഷൻ ഗ്രൂപ്പ് ( ശ്രാസ്ത്ര) സംഘടിപ്പിച്ച കെ.പി.രാഘവ പൊതുവാൾ സ്മൃതി സംഗമം ശാസ്ത്ര വീഥിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
ശാസ്ത്ര സത്യങ്ങൾക്ക് പകരം കെട്ടുകഥകൾ പ്രചരിപ്പിക്കപ്പെടുന്ന ഈ കാലത്ത് അതിനെതിരെ പ്രതികരിക്കാനും ശാസ്ത്രീയത പ്രചരിപ്പിക്കാനും രാഘവ പൊതുവാളെ മാതൃകയാക്കി നമുക്കെല്ലാം കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ശാസ്ത്ര ചെയർമാൻ പി.വി.അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷനായി. ,പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ മുഖ്യ ഭാഷണം നടത്തി .
വി.ആർ.വി. ഏഴോം ,ഡോ.കെ.പി.ബാലകൃഷ്ണ പൊതുവാൾ ,അഡ്വ .എ .കെ .ധനലക്ഷ്മി ,അഡ്വ.ഡി.കെ. ഗോപിനാഥൻ അഡ്വ.ടി.വി.ഹരീന്ദ്രൻ ,എൻ.കെ.ഭാരതി ',സ്മിത പി.ആർ ,ഡോ.ടി.എം സുരേന്ദ്രനാഥ്, പ്രൊഫ.എ.ജമാലുദ്ദീൻ ,വിജയ രാജ് എ.വി. ,ഡോ.കെ.പദ്മനാഭൻ ,കെ.പി.ദാമോദരൻ ,പി .പി .കുഞ്ഞിരാമൻ, ബി.ദാമോദരൻ മാസ്റ്റർ തുടങ്ങിയവർ സ്മൃതികൾ പങ്കിട്ട് സംസാരിച്ചു.





