Payangadi
HomeNews

പി.കെ.നാരായണൻ മാസ്റ്റർ പുരസ്കാര സമർപ്പണം നാളെ നെരുവമ്പ്രത്ത് നടക്കും..

8 Oct 20231 മിനിറ്റ് വായന
പി.കെ.നാരായണൻ മാസ്റ്റർ പുരസ്കാര സമർപ്പണം നാളെ നെരുവമ്പ്രത്ത് നടക്കും..


പഴയങ്ങാടി (Payangadi Live) : സഹകാരിയും അധ്യാപകനും രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.കെ.നാരായണൻ മാസ്റ്റർ സ്മാരക പുരസ്കാര വിതരണം ഒൻപതിന് നെരുവമ്പ്രത്ത് നടക്കും. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ജീവിതം ഉഴിഞ്ഞുവെച്ച നാട്ടുകാരനായ സി.വി.നാരായണനാണ് അഞ്ചാമത് പുരസ്കാരത്തിനർഹനായത്. നെരുവമ്പ്രം ഗാന്ധിസ്മാരക ഗ്രന്ഥാലയമാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

തിങ്കളാഴ്ച വൈകീട്ട് നാലിന് നെരുവമ്പ്രം പി.കെ.നാരായണൻ മാസ്റ്റർ ഓഡിറ്റോറിയത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പുരസ്കാരം നൽകും. പി.കെ.ശ്രീമതി അധ്യക്ഷയാകും.

തെന്നിന്ത്യൻ സിനിമാതാരവും നർത്തകിയുമായ ആതിര രാജിനെ ആദരിക്കും. താര അതിയടത്തിന്റെ ‘ഓർമയുടെ സ്നേഹവരമ്പുകൾ’ പുസ്തകം സുരേഷ് ബാബു ശ്രീസ്ഥ ഏറ്റുവാങ്ങും. എസ്.കെ.പ്രജീഷ് നയിക്കുന്ന നാടൻപാട്ടും നെരുവമ്പ്രം ജോളി ആർട്സിന്റെ സ്പോൺസേഡ് ബൈ എന്ന നാടകവുമുണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക