Payangadi
HomeNews

കെ.പി.സ്മൃതിദിനത്തിൽ നിയമബോധവൽക്കരണം

19 Oct 20231 മിനിറ്റ് വായന
കെ.പി.സ്മൃതിദിനത്തിൽ നിയമബോധവൽക്കരണം

ശാസ്ത്രയുടെ ചെയർമാനും പ്രമുഖ അഭിഭാഷകനും മുൻ എം.എൽ.എയുമായിരുന്ന അഡ്വ.കെ.പി.രാഘവ പൊതുവാളുടെ സ്മൃതിദിനവുമായി ബന്ധപ്പെട്ട് ശാസ്ത്ര ഷെൽട്ടർ ഹോമിൽ സംഘടിപ്പിച്ച നിയമബോധവൽക്കരണ പരിപാടി കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി.വിമല ഉദ്ഘാടനം ചെയ്തു
വി.ആർ വി. ഏഴോം അദ്ധ്യക്ഷനായി.
കെ.പി.രാഘവ പൊതുവാളുടെ സേവനമേഖലകളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ ഉണ്ടായി.
തുടർന്ന് ലീഗൽ കൗൺസലർ അഡ്വ ,പ്രസന്നാ മണികണ്ഠൻ 'വനിതാ സംരക്ഷണവും സൈബർ നിയമങ്ങളും ' 
എന്ന വിഷയം അവതരിപ്പിച്ചു.
വിലാസിനി.പി,റഹ്' നാസ്.പി.വി ,
ഷിജിലാ ബർണാഡ് ,രേവതി .വി തുടങ്ങിയവർ സംസാരിച്ചു. ഷെൽട്ടർ ഹോം താമസക്കാരും കുടുംബശ്രീ - ഐ.സി.ഡി.എസ് പ്രതിനിധികളും ,ശാസ്ത്ര പ്രവർത്തകരും പങ്കെടുത്തു . സുപ്രണ്ട് സുജ എൻ സ്വാഗതവും ട്രഷറർ ഗംഗൻ കാനായി നന്ദിയും പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക