Payangadi
HomeNews

കുടുംബശ്രീ ; തിരികെ സ്കൂൾ

30 Oct 20231 മിനിറ്റ് വായന
കുടുംബശ്രീ ; തിരികെ സ്കൂൾ


ഏഴോം:(www.payangadilive.in) കുടുംബശ്രീ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനുമായി ഏഴോം ഗ്രാമപ്പഞ്ചായത്ത് കുടുംബശീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഏഴോം ജി.എം. യു.പി.സ്കൂളിൽ തിരികെ സ്കൂൾ പരിപാടി സംഘടിപ്പിച്ചു.

പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.സി.ഡി.എസ് ചെയർപേഴ്സൺ എം.കെ ലത , വി.ആർ.വി. ഏഴോം , വേണു.ഇ, മെമ്പർമാരായ ഇ കെ ശാന്ത, കെ.വി രാജൻ എന്നിവർ പ്രസംഗിച്ചു . അസി.സെക്രട്ടറി എം. ചന്ദ്രശേഖരൻ സ്വാഗതം പറഞ്ഞു.

സ്കൂൾ അസംബ്ലിയിൽ കുടുംബശ്രീ മുദ്ര ഗീതവും ശുചിത്വ പ്രതിജ്ഞയും എടുത്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.7,14 വാർഡുകളിൽ നിന്നായി 250 കുടംബശ്രീ പ്രവർത്തകർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക