Payangadi
HomeNews

കല്യാശ്ശേരി മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു...

28 Oct 20231 മിനിറ്റ് വായന
കല്യാശ്ശേരി മണ്ഡലം നവകേരള സദസ് സംഘാടക  സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു...


പഴയങ്ങാടി:(www.payangadilive.in)
കല്യാശ്ശേരി മണ്ഡലം നവകേരള സദസ്
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ബഹു കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐഎഎസ് നിർവഹിച്ചു. ചടങ്ങിൽ എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.
എരിപുരം പബ്ലിക് ലൈബ്രറിക് സമീപത്താണ് സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.


ചടങ്ങിൽ മുൻ എംഎൽഎ ടിവി രാജേഷ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി പി ഷാജിർ സംഘടക സമിതി
ജനറൽ കൺവീനർ ഡിഎൽ സുമ എന്നിവർ സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക