Payangadi
HomeNews

അദ്ധ്യാപകർക്കും സംഘാടകർക്കും സ്നേഹാദരവിരുന്ന്

3 Oct 20231 മിനിറ്റ് വായന
അദ്ധ്യാപകർക്കും സംഘാടകർക്കും സ്നേഹാദരവിരുന്ന്


ഏഴോം ഗ്രാമ പഞ്ചായത്തിൻ്റെ സമ്പൂർണ പത്താംതരം തുല്യതാ പദ്ധതിയുടെ ആദ്യ ബാച്ച് പഠിതാക്കൾ തങ്ങൾക്ക് പ്രേരണയുംപരിശീലനവും ആത്മവിശ്വാസവും നൽകി പരീക്ഷയെഴുതാൻ സഹായിച്ച അദ്ധ്യാപകർക്കും സംഘാടകർക്കും
സ്നേഹാദരപുര സ്കാരങ്ങളോടെ വിരുന്ന്നൽകി.

പഠിതാക്കൾ പരസ്പരം സ്നേഹസമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

ഏഴോം ജി.എം.യു.പി സ്കൂൾ ഹാളിൽ പഠിതാവും പഞ്ചായത്ത് അംഗവുമായ ഇ.കെ.ശാന്തയുടെ
അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച വിരുന്ന് ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ.വിശ്വനാഥൻ മാസ്റ്റർ ,വികസനകാര്യ സമിതി ചെയർമാൻ കെ.പി.അനിൽകുമാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.
ഏഴോം ഗ്രാമപഞ്ചായത്തിൻ്റെ സമ്പൂർണ ജനകീയ സാക്ഷര ദിനമായ ഒക്ടോബർ 2 ന് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ജില്ലാ സാക്ഷരതാ സമിതി അംഗം വി.ആർ.വി.ഏഴോം ,ജി.എം.യു.പി സ്കൂൾ പ്രധാന അദ്ധ്യാപിക പി.പി.ലത ,,മുൻ എക്സൈസ് ഇൻസ്പക്ടർ ടി. കുഞ്ഞിരാമൻ കൊട്ടില ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ജെ ആർ.സി. കോ ഡിനേറ്ററും ആദ്യകാല തുല്യതാ അദ്ധ്യാപകനുമായ എം.സുരേശൻ മാസ്റ്റർ , സെൻറർ കോഡിനേറ്റർ എൻ.കെ.രഞ്ചിനി തുടങ്ങിയവർ മുഖ്യാതിഥികളായി.

ക്ലാസ് ലീഡർമാരായ എൻ.മേഴ്സി സ്വാഗതവും എൻ ടി.രാജു നന്ദിയും പ്രകാശിപ്പിച്ചു.
 പരീക്ഷയെഴുതിയവരെല്ലാം മികച്ച വിജയം നേടുമെന്നും പഞ്ചായത്തിൻ്റെ വിജയോൽസവ പരിപാടിയിൽ പങ്കെടുക്കുമെന്നുമുള്ള പ്രത്യാശയിലാണ് വിരുന്ന് അവസാനിച്ചത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക