Payangadi
HomeNews

ലോക മുട്ട ദിനത്തിന്റെ ഭാഗമായി ബഡ്സ് സ്കൂളുകൾക്ക് ഏഴോം കുടുംബശ്രീ സി ഡി എസ് മുട്ട വിതരണം നടത്തി..

13 Oct 20231 മിനിറ്റ് വായന
ലോക മുട്ട ദിനത്തിന്റെ ഭാഗമായി ബഡ്സ് സ്കൂളുകൾക്ക് ഏഴോം കുടുംബശ്രീ സി ഡി എസ് മുട്ട വിതരണം നടത്തി..


ഏഴോം(www.payangadilive.in) :
ലോക മുട്ട ദിനത്തിന്റെ ഭാഗമായി വിവിധ ബഡ്സ് സ്കൂളുകൾക്ക് ഏഴോം കുടുംബശ്രീ സി ഡി എസ് മുട്ടകൾ കൈമാറി. ഏഴോം ഗ്രാമപഞ്ചായത്ത് കടുംബശ്രീ സിഡി എസ്സിന്റെ നേതൃത്വത്തിൽ പ്രൊഡ്യൂസർ ഗ്രൂപ്പിൽ നിന്നും ശേഖരിച്ച മുട്ടകളാണ് ചെറുതാഴം , കണ്ണപുരം, മാടായി, മാട്ടൂൽ ബഡ്‌സ് സ്കൂളുകൾക്ക് കൈമാറിയത്.
ചെറുതാഴം ഗ്രാമ പഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന ചടങ്ങ് ഏഴോം
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
ചെറുതാഴം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി രോഹിണി അധ്യക്ഷത വഹിച്ച പരിപാടിക്ക് ചെറുതാഴം സി ഡി എസ് ചെയർപേഴ്സൺ ഇ വസന്ത സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത എം ടി, വാർഡ് മെമ്പർ കുഞ്ഞികണ്ണൻ, ചെറുതാഴം പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ദിലീപ് പുത്തലത്, ഏഴോo സി ഡി എസ് ചെയർ പേഴ്സൺ എം കെ ലത, ഏഴോം അസിസ്റ്റന്റ് സെക്രട്ടറി എം ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക