Payangadi
ഏഴോം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ -തിരികെ സ്കൂളിൽ ക്യാമ്പയിൻ നെരുവമ്പ്രം യു പി സ്കൂളിൽ വെച്ച് നടന്നു..
8 Oct 20231 മിനിറ്റ് വായന
പഴയങ്ങാടി (Payangadi Live) :ഏഴോം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ -തിരികെ സ്കൂളിൽ ക്യാമ്പയിൻ നെരുവമ്പ്രം യു പി സ്കൂളിൽ വെച്ച് നടന്നു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കല്ല്യാശ്ശേരി എം എൽ എ ശ്രീ എം.വിജിൻ ഉദ്ഘാടനം നിർവഹിച്ചു.
കുടുംബശ്രീയുടെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുടുംബശ്രീ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകുന്ന പരിപാടിയായിരുന്നു.
രാവിലെ 9.30 ന് തുടങ്ങിയ ക്ലാസ്, 9.40 ന് അസംബ്ലി ചേർന്ന് എം എൽ എ ഫ്ലാഗ് ഓഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. 8 ക്ലാസ്സുകളിലായി 475 കുടുംബശ്രീ അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു..9.30 ന് തുടങ്ങിയ ക്ലാസ്സ് വൈകുന്നേരം 4.30 ന് അവസാനിച്ചു..





